ADVERTISEMENT

ബെംഗളൂരു ∙ പ്രവർത്തന സുതാര്യത ഉറപ്പാക്കുന്നതിനും പരാതികൾ കുറയ്ക്കുന്നതിനുമായി കർണാടകയിൽ പൊലീസുകാർ ക്യാമറ ധരിച്ച് ജോലി ചെയ്യണമെന്നത് നിർബന്ധമാക്കി. യൂണിഫോമിൽ ഇടത്തേ തോൾ ഭാഗത്താണ് ബോഡി ക്യാമറ സ്ഥാപിക്കേണ്ടത്.

പ്രതികളെ അറസ്റ്റ് ചെയ്യുന്ന സാഹചര്യങ്ങളിലും മറ്റും തെളിവുകൾ ശക്തമാക്കാൻ ഇത് ഉപകരിക്കുമെന്ന് ഡിജിപി അലോക് മോഹൻ പറഞ്ഞു. ഈ ക്യാമറകൾ റെക്കോർഡ് ചെയ്യുന്ന ക്ലിപ്പുകൾ കുറഞ്ഞത് 30 ദിവസം സൂക്ഷിച്ചു വയ്ക്കേണ്ടതുണ്ട്. 

നേരത്തേ ബെംഗളൂരു ട്രാഫിക് പൊലീസിന്റെ യൂണിഫോമിൽ ബോഡി ക്യാമറകൾ പരീക്ഷണാർഥം സ്ഥാപിച്ചിരുന്നു. തുടർന്ന് രാത്രി പട്രോളിങ് നടത്തുന്ന ബീറ്റ് പൊലീസിലും പരീക്ഷിച്ച ശേഷമാണ് മുഴുവൻ സേനയ്ക്കും ഇവ ബാധകമാക്കിയത്.

English Summary:

Body Camera For Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com