ADVERTISEMENT

കോഴിക്കോട്∙ കേരളത്തിൽ സിപിഎമ്മും കോൺഗ്രസും പ്രീണന നയം നടത്തുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ യുവാക്കളെക്കുറിച്ച് യഥാർഥ ചിന്തയുണ്ടായിരുന്നെങ്കിൽ അവർക്കുവേണ്ടി ജോലിയും ഫാക്ടറികളും ഉണ്ടാക്കുകയായിരുന്നു പിണറായി വിജയൻ ചെയ്യേണ്ടതെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിലെത്തിയ രാഹുൽ ഗാന്ധി, പിണറായി വിജയനൊപ്പം നവകേരള സദസിൽ പങ്കെടുക്കുമെന്നാണ് താൻ കരുതിയതെന്ന് അദ്ദേഹം പരിഹസിച്ചു.

പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഎം ഇപ്പോൾ നവകേരള യാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്. രാഹുൽ ഗാന്ധിയും കേരളത്തിൽ ഉണ്ട്. ഇരുവരും ചേർന്ന് ഒരുമിച്ച് നവകേരള സദസിൽ പങ്കെടുക്കും എന്നാണ് കരുതിയത്. എന്നാൽ അങ്ങനെയൊന്നും കണ്ടില്ല. സ്ട്രോങ്ങ് കേരളം ഫസ്റ്റ് കേരളം എന്നതാണ് എൻഡിഎയുടെ നയം എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൻഡിഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭീകരവിരുദ്ധ സമ്മേളനം കോഴിക്കോട് മുതലക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.

ഹമാസ് എന്തു ചെയ്താലും അത് ന്യായീകരിക്കപ്പെടേണ്ടതാണ് എന്നാണ് ചില സിപിഎം നേതാക്കൾ പറഞ്ഞത്. എന്നാൽ ബഹ്റൈൻ സുൽത്താൻ അടക്കം ഹമാസ് നടത്തിയ കൂട്ടക്കൊലയെ അപലപിച്ചിട്ടുണ്ട്. അവർ പറയുമ്പോൾ സത്യവും ഞങ്ങൾ പറയുമ്പോൾ വർഗീയതയും ആകുന്നത് എങ്ങനെയാണെന്ന് സിപിഎം പറയണം.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ വെടിവെച്ചു കൊല്ലണം എന്നാണ് കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. എന്നാൽ കോൺഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾ ഇസ്രയേലുമായി നിരവധി ഇടപാടുകൾ നടത്തിയിട്ടുണ്ട് എന്ന കാര്യം രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ളവർ മറക്കരുത് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

English Summary:

Central Minister Rajeev Chandrasekhar on Nava Kerala Sadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com