ADVERTISEMENT

കൊല്ലം∙ പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്നും മകൾ തിങ്കളാഴ്ച മുതൽ സ്കൂളിൽ പോകുമെന്നും കൊല്ലം ഓയൂരിൽ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയ ആറു വയസ്സുകാരിയുടെ പിതാവ്. തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകൾ പരത്തുന്ന വാർത്തകൾ വന്നതിൽ വേദനയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

‘‘കഴിഞ്ഞ ആറു ദിവസമായി നിങ്ങളെയും ഞങ്ങളെയും ലോകം മുഴുവനെയും മുൾമുനയിൽ നിർത്തിയതായിരുന്നു എന്റെ കുഞ്ഞിന്റെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ടുള്ള കാര്യം. കുഞ്ഞിനെ തിരികെ കിട്ടി. അതിന്റെ അന്വേഷണവുമായി കാര്യങ്ങളൊക്കെ മുന്നോട്ടു പോയി. അതിന്റെ ഭാഗമായി ഇതിൽ കുറ്റകൃത്യം ചെയ്ത മൂന്നു പേരെയും പൊലീസ് പിടിച്ചിട്ടുണ്ട്.

‘‘എഡിജിപി അജിത്കുമാർ സാറും നിശാന്തിനി മാഡവും അവരുടെ ടീമിനെ ഏകോപിപ്പിച്ച് വളരെ കാര്യക്ഷമമായ അന്വേഷണമാണ് നടത്തിയത്. അതിൽ മാധ്യമങ്ങളും സമൂഹമാധ്യമം, കേരള സമൂഹം തുടങ്ങി എല്ലാവരും ഒരുമിച്ചു നിന്നതുകൊണ്ടാണ് ഇതിന് ഒരു പരിസമാപ്തിയിലേക്ക് എത്തിച്ചേരാൻ സാധിച്ചത്. അതിൽ ഞാൻ വളരെയധികം സന്തോഷവാനും പൂർണ തൃപ്തനുമാണ്. അന്വേഷണ ഉദ്യോഗസ്ഥർ എന്നെ വിളിച്ച് ധൈര്യം പകർന്നിരുന്നു. അതുകൊണ്ടുതന്നെ ഞാൻ തളർന്നു പോകാതെ ധൈര്യത്തോടെയാണ് നിന്നത്.

‘‘ചില മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നതിൽ വേദനയുണ്ട്. മകൾ ഹോം വർക്കുകൾ ചെയ്തു തീർത്തു. തിങ്കളാഴ്ച മുതൽ അവൾ സ്കൂളിൽ പോയി തുടങ്ങും’’– പിതാവ് പറഞ്ഞു.

English Summary:

Father of the girl kidnapped speaks about the investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com