ADVERTISEMENT

പാലക്കാട്∙ സംസ്ഥാനത്തിന് നവംബർ മാസം ലഭിക്കേണ്ട ഐജിഎസ്ടി വിഹിതത്തിൽനിന്ന് 332 കോടി രൂപ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇത് സംസ്ഥാനത്ത് കടുത്ത സാമ്പത്തികപ്രതിസന്ധിയുണ്ടാക്കും. ഇതിനെതിരെ കേന്ദ്രസർക്കാരിനു കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു. നവകേരളസദസ്സിനോടനുബന്ധിച്ച് പാലക്കാട് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘‘ഏത് രീതിയിലാണ് കേന്ദ്ര സർക്കാർ പണം കുറച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഈ മാസം 1,452 കോടി രൂപ പ്രതീക്ഷിച്ചിരുന്നിടത്താണ് 332 കോടി രൂപയുടെ കുറവ് വരുത്തിയിരിക്കുന്നത്. നവംബർ മാസം അവസാനം ലഭിക്കേണ്ടിയിരുന്ന തുകയാണിത്. തുക കുറച്ചത് സംബന്ധിച്ച് 29ന് കേന്ദ്ര സർക്കാരിൽനിന്ന് കത്ത് ലഭിച്ചിരുന്നു. ഒരു കാരണവും ബോധിപ്പിക്കാതെയാണ് തുക കുറച്ചത്. ഇത് എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്നതാണ്.

കേരളത്തിൽ വിൽക്കുന്ന പുറത്ത് നിർമിച്ച സാധനങ്ങൾക്ക് അവിടെ ശേഖരിക്കുന്ന ജിഎസ്ടിയിൽനിന്നു കേരളത്തിനു ലഭിക്കേണ്ട വിഹിതമാണ് കുറച്ചത്. കിട്ടാനുള്ള പല ഫണ്ടും കിട്ടാതിരിക്കുമ്പോഴാണ് ഈ വെട്ടിക്കുറവുകൂടി വരുന്നത്. എന്തടിസ്ഥാനത്തിൽ കണക്കാക്കിയാണ് തുക കുറച്ചതെന്ന് അറിയില്ല. ഇവിടെ സംസ്ഥാന സർക്കാർ ചെലവഴിച്ച 6,000 കോടി ഉൾപ്പെടെ കേന്ദ്രത്തിൽനിന്ന് ആകെ 57,000 കോടി രൂപ കിട്ടാനുണ്ട്. തുല്യപരിഗണനയല്ല കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുന്നത്’’– കെ.എൻ.ബാലഗോപാൽ പറഞ്ഞു.

English Summary:

K.N.Balagopal against Central Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com