കോളജ് അധ്യാപകര്‍ക്ക് നിഷേധിച്ച ഡിഎ ഉടൻ നൽകുക: സര്‍ക്കാരിനെതിരായ സമരത്തിൽ മന്ത്രിയുടെ ഭാര്യയും
![drasha ഡോ. ആശ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ സമരത്തിന്റെ ഭാഗമായപ്പോൾ (Photo: Special Arrangement)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/12/2/dr%20asha.jpg?w=1120&h=583)
Mail This Article
×
തിരുവനന്തപുരം ∙ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് മന്ത്രിയുടെ ഭാര്യ. കോളജ് അധ്യാപികയും ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്‍റെ ഭാര്യയുമായ ഡോ. ആശയാണ് സർക്കാരിനെതിരായ സമരത്തിൽ പങ്കെടുത്തത്. കോളജ് അധ്യാപക സംഘടനയായ എകെപിസിടിഎയുടെ സെക്രട്ടേറിയറ്റ് ധര്‍ണയിലും ഉപവാസത്തിലും ഡോ.ആശ പങ്കെടുത്തു. സംഘടനയുടെ വനിതാ വിഭാഗം കണ്‍വീനറാണ് ഡോ.ആശ.
കോളജ് അധ്യാപകര്‍ക്ക് നിഷേധിച്ച ഡിഎ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നല്‍കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ സേവന പ്രശ്നങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനത്തിനെതിരെയാണ് സമരമെന്നും സംഘടനയുടെ സമരപ്രഖ്യാപന രേഖ പറയുന്നു. കേന്ദ്ര സര്‍ക്കാരിനും യുജിസിക്കും എതിരെയും സമരക്കാര്‍ മുദ്രാവാക്യം ഉയര്‍ത്തി.
English Summary:
Minister's wife take part in the protest against the government demanding release of pending DA
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.