ADVERTISEMENT

ചങ്ങനാശേരി ∙ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പൊലീസിന്റെ പിടിയിൽ. മാടപ്പള്ളി അറയ്ക്കൽ വീട്ടിൽ സനീഷ് ജോസഫ് (40) ആണ് ‌അറസ്റ്റിലായത്. ശാന്തിപുരം സ്വദേശിനി സിജിയെ (31) സനീഷ് വാടകയ്ക്കു താമസിച്ചിരുന്ന വീടിനു സമീപം കഴിഞ്ഞദിവസം രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്. 

ഇവർ തമ്മിൽ കുടുംബപ പ്രശ്നങ്ങൾ നിലനിന്നിരുന്നതായും ഇതിന്റെ തുടർച്ചയായി കഴുത്തുഞെരിച്ച് സനീഷ് ഭാര്യയെ കൊലപ്പെടുത്തിയതാണെന്നും പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം എസ്എച്ച്ഒ ജി.അനൂപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

English Summary:

Police arrested man for killing wife in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com