ADVERTISEMENT

കൊല്ലം∙ പണം ആവശ്യപ്പെട്ട് പ്രതികൾ വിളിച്ച ഫോൺ ശബ്ദരേഖയിൽ അനിതാ കുമാരിയുടെ ശബ്ദം നാട്ടുകാരിൽ ചിലർ തിരിച്ചറിഞ്ഞതാണു പ്രതികളെ പിടിക്കാൻ സഹായകരമായതെന്നു പൊലീസ്. ഫോൺ സംഭാഷണത്തിൽ അനിതാ കുമാരിയുടെ ശബ്ദം തിരിച്ചറിഞ്ഞവരിൽ ഒരാൾ പ്രദേശവാസിയായ അബ്ദുൽ സമദാണ്. ഇരുപതിനായിരം രൂപ കടം ചോദിച്ചുകൊണ്ട് മറ്റൊരാളെ അനിതാകുമാരി വിളിച്ചതിന്റെ ഫോൺ ശബ്ദരേഖ ഒരു സഹൃത്ത് അബ്ദുൽ സമദിന് അയച്ചു കൊടുത്തു. ഈ ശബ്ദവും കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ സ്ത്രീയുടെ ശബ്ദരേഖയും തമ്മിൽ സാമ്യം തോന്നിയ സമദ് പൊലീസിൽ വിവരമറിയിച്ചു. 

ശബ്ദരേഖയിലെ സാമ്യം ശരിയാണോ എന്നു പരിശോധിക്കാൻ അബ്ദുൽ സമദ് സിഐ വിപിനാണ് അയച്ചുകൊടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചാത്തനൂരിൽ ബേക്കറിയും പറവൂർ ഭാഗത്ത് ഫാമും ഉള്ള അനിതാകുമാരിയുടേതാണ് ശബ്ദം എന്നു തിരിച്ചറിഞ്ഞത്. അവർക്ക് 20 വയസ്സുള്ള മകളുണ്ടെന്നും അന്വേഷണത്തിലൂടെ വ്യക്തമായി. 

ഒരുവർഷത്തോളം സമയമെടുത്താണ് പ്രതികൾ കുറ്റകൃത്യം ആസുത്രണം ചെയ്തത്. കുറ്റകൃത്യം ആസുത്രണം ചെയ്തതിലെ ബുദ്ധികേന്ദ്രം അനിതാ കുമാരിയാണ്. തട്ടിക്കൊണ്ടു പോയ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചതും അനിതാ കുമാരി തന്നെയാണ്. പെൺകുട്ടി സുരക്ഷിതയാണെന്ന് ഉറപ്പിച്ചശേഷമാണ് പ്രതികൾ മൈതാനം വിട്ടതെന്നും പൊലീസ് വ്യക്തമാക്കി. 

English Summary:

Police Said That Some Of The Locals Recognized Anita Kumari's Voice In Kollam Girl Missing Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com