ADVERTISEMENT

തിരുവനന്തപുരം∙ യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ എസ്എഫ്ഐ നടത്തിയ നിയമസഭാ മാർച്ചിൽ നടന്ന അക്രമ സംഭവങ്ങളുടെ പേരിൽ സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എ.എ. റഹീം എംപിയെയും എം.സ്വരാജിനെയും കോടതി ശിക്ഷിച്ചു. ഒരു വർഷം തടവും പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നാലാണ് ശിക്ഷ വിധിച്ചത്. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു. മജിസ്ട്രേട്ട് ശ്വേതാ ശശികുമാറിന്റേതാണ് ഉത്തരവ്.

നിയമസഭാ മാർച്ചിനിടെ നടന്ന സംഘർഷത്തിൽ പൊലീസ് ബാരിക്കേഡ് തകർത്തെന്നും വാഹനങ്ങൾ നശിപ്പിച്ചെന്നുമാണ് കേസ്. പത്ത് പ്രതികളാണ് ആകെയുള്ളത്. ആറും ഏഴും പ്രതികളാണ് സ്വരാജും റഹീമും. ഐപിസി 332 വകുപ്പ് അനുസരിച്ച് ഒരു വർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.

ഐപിസി 143 വകുപ്പ് അനുസരിച്ച് 1000 രൂപയും ഐപിസി 147 വകുപ്പ് അനുസരിച്ച് 1000 രൂപയും ഐപിസി 283 വകുപ്പ് അനുസരിച്ച് 200 രൂപയും കെപി ആക്ട് പ്രകാരം 500 രൂപയും ഒരാൾ പിഴ നൽകണം.

2014 ജൂലൈ 30ന് വൈകിട്ടാണ് സംഭവം. വേഗത്തിൽ കേസ് തീർപ്പാക്കണമെന്ന് ഇരുവരും ഹൈക്കോടതിയിൽനിന്ന് വിധി സമ്പാദിച്ചിരുന്നു. മ്യൂസിയം പൊലീസാണ്  കേസ് റജിസ്റ്റർ ചെയ്തത്.

English Summary:

Protest against Education Policy by Oommen Chandy Government; M.Swaraj and A.A.Rahim found Guilty- Court Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com