ADVERTISEMENT

മുംബൈ∙ മലയാള മനോരമയ്ക്ക് മുംബൈ പ്രസ് ക്ലബ്ബിന്റെ റെഡ് ഇങ്ക് ദേശീയ പുരസ്കാരം. മനോരമ കൊല്ലം യൂണിറ്റിലെ സീനിയർ ഫൊട്ടോഗ്രാഫർ അരവിന്ദ് വേണുഗോപാലിന് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വിഡിയോയ്ക്കാണ് ആർട്‌സ് വിഭാഗത്തിൽ പുരസ്കാരം (ഒരുലക്ഷം രൂപ) ലഭിച്ചത്. 

കൊല്ലം ബീച്ചിൽ പട്ടം വിൽക്കുന്ന കാഴ്ചപരിമിതിയുള്ള ആളുടെ ജീവിതം പകർത്തിയ പ്രചോദനാത്മക വിഡിയോ ആണ് പുരസ്‌കാരത്തിന് അർഹമായത്. മുംബൈയിൽ നടന്ന ചടങ്ങിൽ പുരസ്കാരം കൈമാറി. കഴിഞ്ഞ വർഷം മനുഷ്യാവകാശ വിഭാഗത്തിൽ അരവിന്ദിന്റെ വിഡിയോയ്ക്ക് ഇതേ പുരസ്കാരം ലഭിച്ചിരുന്നു.

English Summary:

Red Ink award for Aravind Venugopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com