മന്ത്രി പി.രാജീവിന്റെ പേരിൽ പണം തട്ടാൻ ശ്രമം, കേസ്
Mail This Article
×
തിരുവനന്തപുരം∙ മന്ത്രി പി.രാജീവിന്റെ ചിത്രം ഉപയോഗിച്ചു വ്യാജ വാട്സാപ് അക്കൗണ്ട് ഉണ്ടാക്കി ഉദ്യോഗസ്ഥരെ കബളിപ്പിച്ചു പണം തട്ടാൻ ശ്രമം. മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നവംബർ 26ന് ആണു മന്ത്രിയുടെ പേരിൽ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഫോണിലേക്കു പണം ആവശ്യപ്പെട്ടു സന്ദേശമെത്തിയത്.
കഴിഞ്ഞ ദിവസം മരാമത്തു വകുപ്പു സെക്രട്ടറിയുടെ പേരിലുണ്ടാക്കിയ വ്യാജ വാട്സാപ് അക്കൗണ്ട് ഉപയോഗിച്ച് അജ്ഞാതർ ഒരു ലക്ഷം രൂപ തട്ടിയിരുന്നു. മരാമത്തു വിഭാഗം എൻജിനീയർക്കാണു പണം നഷ്ടമായത്. അടുത്തിടെ ബിനോയ് വിശ്വം എംപിയുടെയും കലക്ടർ ജെറോമിക് ജോർജിന്റെയും പേരിലും പണം തട്ടാൻ ശ്രമം നടന്നു.
English Summary:
Someone tried to loot money in the name of P Rajeev
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.