ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിലെ രാഷ്ട്രീയക്കാർക്കു പക്വതയില്ലെന്ന വിമർശനവുമായി ബിജെപി നേതാവ് അണ്ണാമലൈ. കൈക്കൂലി കേസിൽ ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടു നടത്തിയ പ്രതികരണത്തിലാണ് അണ്ണാമലൈയുടെ പരാമർശം. ഒരു ഉദ്യോഗസ്ഥൻ ചെയ്ത തെറ്റിന്റെ പേരിൽ അന്വേഷണ ഏജൻസിയെ മൊത്തം കുറ്റം പറയുന്നത് തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കൾക്ക് പക്വത ഇല്ലാത്തതിനാലാണെന്ന് അണ്ണാമലൈ പറഞ്ഞു.

അണ്ണാമലൈയുടെ പരാമർശത്തിനെതിരെ രംഗത്തു വന്ന അണ്ണാഡിഎംകെ നേതാവ് സി.വി.ഷൺമുഖം എംപി, തമിഴ്നാട്ടിലെ പക്വതയില്ലാത്ത നേതാവ് അണ്ണാമലൈ മാത്രമാണെന്ന് പ്രതികരിച്ചു. അണ്ണാമലൈക്ക് എന്തു പക്വതയാണ് ഉള്ളതെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി പറ‍ഞ്ഞു. 

അണ്ണാമലൈ അർഥമാക്കുന്ന ‘പക്വത’ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടാൽ മനസ്സിലാകുമെന്നും എടപ്പാടി പറഞ്ഞു.

English Summary:

Don't label Enforcement Directorate over single graft case arrest: Annamalai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com