ADVERTISEMENT

ബെംഗളൂരു∙ പെൺഭ്രൂണഹത്യയുടെ ഭാഗമായി ഗർഭഛിദ്രത്തിനു സഹായിക്കുന്ന റാക്കറ്റ് പിടിയിലായ കേസിൽ ആരോപണവിധേയനായ ഡോക്ടറെ കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരു കൊൻസുർ സർക്കാർ ആശുപത്രിയിലെ ഡോക്ടറായ സതീഷ്(47) ആണ് മരിച്ചത്. 

സതീഷ് വിഷം കുത്തിവച്ചു ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 3 വർഷത്തിനിടെ അനധികൃതമായി 3,000 ഗർഭഛിദ്രങ്ങൾ നടത്തിയതിനുള്ള തെളിവുകൾ ലഭിച്ചതോടെ 2 ഡോക്ടർമാർ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നാലെ പ്രതികൾ സതീഷിനെതിരെ മൊഴി നൽകിയെന്ന സൂചനകൾ പുറത്തുവന്നു. ഇതോടെ ഒളിവിൽ പോയി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ജീവനൊടുക്കിയതായി പൊലീസ് സംശയിക്കുന്നു.

അതിനിടെ കേസിലെ മറ്റൊരു പ്രതിയെ കൂടി സിഐഡി അറസ്റ്റ് ചെയ്തു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ മഞ്ജുളയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

English Summary:

Foeticide racket case:Accused doctor found dead in mysterious circumstances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com