ADVERTISEMENT

മുംബൈ∙ ലോക്കൽ ട്രെയിനിലെ ടിക്കറ്റ് ചെക്കറുടെ മുഖത്തടിച്ച ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന് 6 മാസം തടവും 1 ലക്ഷം രൂപ പിഴശിക്ഷയും കോടതി വിധിച്ചു. 2016ലാണ് കേസിനാസ്പദമായ സംഭവം. 

ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആദായനികുതി വകുപ്പിലെ അസിസ്റ്റന്റ് കമ്മിഷണർ ഋഷികുമാർ സിങ്ങിനെ ടിക്കറ്റ് ചെക്കർ പിടികൂടിയപ്പോൾ കാലിൽ കിടന്ന ചെരിപ്പൂരി മുഖത്തടിച്ചെന്നാണ് കേസ്. ടിക്കറ്റ് ചെക്കറാണെന്ന് അറിയാതെയാണ് ഇയാളെ അടിച്ചതെന്നായിരുന്നു ഋഷികുമാർ സിങിന്റെ വാദം. 

കോടതി ഇത് മുഖവിലയ്ക്കെടുക്കാൻ തയാറായില്ല. ആരെയും കയ്യേറ്റം ചെയ്യാൻ ആർക്കും അവകാശമില്ലെന്ന് പറഞ്ഞ കോടതി ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു.

English Summary:

IncomeTax official awarded six months in jail for slapping ticket checker at CSMT

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com