ADVERTISEMENT

പഡങ്∙ ഇന്തൊനീഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ച് 11 പേർ മരിച്ചു. 22 പേരെ കാണാതായി. പർവതാരോഹകരാണ് അപടത്തിൽപ്പെട്ടത്. ‌പടിഞ്ഞാറൻ സുമാത്രയിലെ അഗം ജില്ലയിലെ മൗണ്ട് മരാപി ആണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. 9,800 അടി ഉയരത്തിൽ പുക ഉയർന്നു. പുകയും ചാരവും കിലോമീറ്ററുകളോളം ദൂരത്തേക്ക് പടർന്നു. സമീപ  ഗ്രാമങ്ങളലെല്ലാം ചാരവും അവശിഷ്ടങ്ങളും കൊണ്ട് മൂടി.

ശനിയാഴ്ചയാണ് 75 പേർ പർവതാരോഹണം ആരംഭിച്ചത്. പർവതം പെട്ടെന്ന് പൊട്ടിത്തെറിച്ചതോടെ ഇവർ കുടുങ്ങിപ്പോകുകയായിരുന്നു. പൊള്ളലേറ്റ നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

English Summary:

11 bodies recovered after volcanic eruption in Indonesia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com