രാത്രി കുട്ടി അടുക്കളയില്‍ എത്തിയപ്പോള്‍ കണ്ടത് ഇഴഞ്ഞുനീങ്ങുന്ന രാജവെമ്പാലയെ; ഞെട്ടി വീട്ടുകാര്‍ -വിഡിയോ

Mail This Article
കോഴിക്കോട്∙ കുറ്റ്യാടിയിൽ വീടിന്റെ അടുക്കളയിൽനിന്ന് രാജവെമ്പാലയെ പിടികൂടി. അടുക്കത്ത് അരീക്കര ഹമിദിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് രാജവെമ്പാലയെ കണ്ടെത്തിയത്. പാമ്പ് അടുക്കളയിൽ കൂടി ഇഴഞ്ഞുനീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനം വാച്ചർ ടി.കെ.വി.ഫൈസലാണ് പാമ്പിനെ പിടികൂടിയത്.
വീട്ടിലുണ്ടായിരുന്ന കുട്ടി അടുക്കളയിലേക്ക് ചെന്നപ്പോഴാണ് പാമ്പു കിടക്കുന്നത് കണ്ടത്. കുട്ടി ഉടൻതന്നെ വീട്ടുകാരെ അറിയിച്ചു. നാട്ടിൽ പാമ്പു പിടിക്കുന്നവരെ വിവരം അറിയിച്ച് അവരെത്തി നോക്കിയപ്പോഴാണ് രാജവെമ്പാലയാണെന്ന് മനസ്സിലായത്. തുടർന്ന് ഇവർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
പാമ്പിനെ പിടികൂടിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇതിനെ പെരുവണ്ണാമുഴിയിലേക്ക് കൊണ്ടുപോയി. പിടികൂടിയ രാജവെമ്പാലയെ വന്യജീവി പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ഈ പ്രദേശത്ത് കഴിഞ്ഞ ഇടയ്ക്കും നിരവധി രാജവെമ്പാലകളെ കണ്ടെത്തിയിരുന്നു.