ADVERTISEMENT

മുംബൈ∙ മുണ്ടും ഷർട്ടും ധരിച്ചെത്തിയതിനെത്തുടർന്ന് മുംബൈയിൽ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിൽ പ്രവേശനം നിഷേധിച്ചെന്ന ആരോപണവുമായി തമിഴ്നാട് സ്വദേശി രംഗത്തെത്തി. ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിൽ ജുഹുവിലെ വൺ 8 കമ്യൂൺ എന്ന റസ്റ്ററന്റിൽ പ്രവേശനം നിഷേധിക്കപ്പെട്ടെന്നാണ് യുവാവ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയിൽ ആരോപിക്കുന്നത്.

മുംബൈയിൽ എത്തിയതിനുപിന്നാലെതന്നെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലെത്തി ചെക്കിൻ ചെയ്തുവെന്നും പിന്നാലെതന്നെ വൺ8 കമ്യൂൺ റസ്റ്ററന്റിലേക്കു പോകുകയായിരുന്നുവെന്നുമാണ് വിഡിയോയിൽ പറയുന്നത്. എന്നാൽ പ്രവേശനകവാടത്തിൽവച്ചുതന്നെ ജീവനക്കാർ ഇയാളെ തടഞ്ഞു. ഡ്രസ് കോഡ് കാരണമാണെന്ന് വ്യക്തമാക്കിയെന്നാണ് അവകാശവാദം.

10 ലക്ഷത്തിലധികം പേർ വിഡിയോ കണ്ടുകഴിഞ്ഞു. തമിഴ്‌നാട്ടിൽ ധരിക്കുന്ന വെള്ള ഷർട്ടും വേഷ്ടിയുമാണ് (മുണ്ട്) യുവാവിന്റെ വേഷം. അതേസമയം, സമൂഹമാധ്യമങ്ങളിൽ ഇരുകൂട്ടരെയും അനുകൂലിച്ചും എതിർത്തും അഭിപ്രായങ്ങൾ ഉയർന്നു.

English Summary:

Man Denied Entry to Virat Kohli's Restaurant One8 Commune Over Traditional Attire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com