ADVERTISEMENT

ന്യൂഡൽഹി∙ ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയുടെ രാജ്യസഭാംഗത്വം പുനഃസ്ഥാപിച്ചു. പെരുമാറ്റചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലാണ് ഛദ്ദയെ സസ്പെൻഡ് ചെയ്തത്. പഞ്ചാബിൽ നിന്നുള്ള എംപിയാണ്.

സസ്പെൻഷൻ പിൻവലിച്ച സുപ്രീംകോടതി നടപടിയിൽ നന്ദിയുണ്ടെന്നും ഛദ്ദ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി. ‘‘ഓഗസ്റ്റ്–11ന് എന്നെ രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്തു. തുടർന്ന് ഞാൻ സുപ്രീംകോടതിയെ സമീപിച്ചു. ഇപ്പോൾ 115 ദിവസങ്ങൾക്കു ശേഷം സസ്പെന്‍ഷൻ പിൻവലിച്ചിരിക്കുകയാണ്. സസ്പെൻഷൻ പിൻവലിച്ചതിൽ സന്തോഷമുണ്ട്. സുപ്രീംകോടതിക്കും രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻകറിനും നന്ദി’’– ഛദ്ദ പറഞ്ഞു. 

രാജ്യസഭയിൽ ഡൽഹി ഭരണ നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട പ്രമേയത്തിൽ 5 എംപിമാരുടെ വ്യാജ ഒപ്പ് ഉണ്ടാക്കിയെന്നും സഭാനടപടികളെ തടസ്സപ്പെടുത്തിയെന്നും ആരോപിച്ചാണ് രാഘവ് ഛദ്ദയെ സസ്പെൻഡ് ചെയ്തത്.

English Summary:

Rajyasabha MP Raghav Chadha's Suspension Revoked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com