ADVERTISEMENT

ഹൈദരാബാദ് ∙ തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ച എ.രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞ മറ്റന്നാൾ നടക്കും. തെലങ്കാനയിൽ എ.രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കണമെന്നു ഭൂരിപക്ഷം എംഎൽഎമാരും ആവശ്യപ്പെട്ടിരുന്നു. 

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായി എംഎൽഎമാർ ഓരോരുത്തരുമായി കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിലാണ് രേവന്തിനു ഭൂരിപക്ഷം ലഭിച്ചത്. മുതിർന്ന നേതാക്കളായ മല്ലു ഭട്ടി വിക്രമാർക, ഉത്തംകുമാർ റെഡ്ഡി എന്നിവരുടെ പേരുകളും ചിലർ പറഞ്ഞു. 

തെലങ്കാനയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ചയുണ്ടായേക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, 64 എംഎൽഎമാരും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ സമവായത്തിലെത്താത്തതിനാൽ വൈകുകയായിരുന്നു.

മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നുവന്നതോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവച്ചത്. മല്ലു ഭട്ടി വിക്രമാർക, ഉത്തം കുമാർ റെഡ്ഡി, ശ്രീധർ ബാബു, കോമാട്ടിറെഡ്ഡി സഹോദരന്മാർ എന്നിവർ രേവന്ത് മുഖ്യമന്ത്രിയാകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ട്.

English Summary:

Revanth Reddy will become the cm of telangana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com