ADVERTISEMENT

തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ സാധാരണഗതിയിൽ സമരങ്ങൾ നിയന്ത്രിക്കുന്നതു പോലെ പൊലീസ് ഇടപെട്ടില്ല. ബാരിക്കേഡ് ചാടിക്കടന്നവരെ തടഞ്ഞില്ല.

ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍ രാജ്ഭവന്‍റെ ഗേറ്റിന് മുന്നിലെത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ, പ്രസിഡന്‍റ് അനുശ്രീ എന്നിവരടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ ആസ്ഥാനങ്ങളിൽ പോസ്റ്റ് ഓഫിസുകളിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.

ഉന്നത വിദ്യാഭ്യാസ രംഗം ഗവർണർ കാവിവത്ക്കരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐയുടെ മാർച്ച്. വിവിധ സർവകലാശാല സെനറ്റുകളിലേക്ക് ആർഎസ്എസ് വക്‌താക്കളെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരത്തിന് എസ്എഫ്ഐ ആഹ്വാനം ചെയ്തിരുന്നു.

English Summary:

Clash at Rajbhavan march of SFI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com