ADVERTISEMENT

തിരുവനന്തപുരം∙ തിരവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഡോ.ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ ഭാരവാഹിയെ തൽസ്ഥാനത്തുനിന്നു നീക്കി പിജി ഡോക്ടർമാരുടെ സംഘടന(കെഎംപിജിഎ). അന്വേഷണത്തിൽ സുതാര്യത ഉറപ്പു വരുത്താനാണ് അന്വേഷണം അവസാനിക്കുന്നതുവരെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കുന്നതെന്ന് സംഘടന അറിയിച്ചു. 

സ്ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും സാമൂഹിക വിപത്താണ് എന്നതിലാണ് സംഘടനയും അതിലെ അംഗങ്ങളും ഉറച്ചു നിൽക്കുന്നത്. ഇത്തരത്തിൽ ഒരു ആരോപണം ഉയർന്ന സാഹചര്യത്തിൽ കെഎംപിജിഎ എന്ന സംഘടന അന്വേഷണത്തിന് പൂർണ സഹകരണം പ്രഖ്യാപിക്കുന്നു. അന്വേഷണം അവസാനിക്കുന്നതുവരെ ആരോപണവിധേയനായ ഭാരവാഹിയെ മാറ്റിനിർത്തുന്നു. ഇരയ്ക്ക് കെഎംപിജിഎ പൂർണ പിന്തുണ നൽകുന്നു എന്നാണ് ഇതു സംബന്ധിച്ചു പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പിജി ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കിയത്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർഥികൾ അതു തുറന്നു പറയാൻ മുന്നോട്ടു വരണമെന്നും കുറിപ്പിൽ പറയുന്നു. ആരോപണവിധേയനായ വ്യക്തിയുടെ മൊഴി പൊലീസ് രേഖപ്പെടുത്താൻ ഇരിക്കെയാണു നടപടി.

സ്ത്രീധന വിഷയത്തിൽ വിവാഹം മുടങ്ങിയതിനെ തുടർന്ന് തിങ്കളാഴ്ചയാണ് താമസ സ്ഥലത്ത് ഷഹാനയെ അനസ്തേഷ്യ മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തത നിലയിൽ കണ്ടെത്തിയത്. ഷഹാനയുടെ വീട്ടിൽ വിവാഹാലോചനയുമായി എത്തിയ സുഹൃത്തായ ഡോക്ടറുടെ കുടുംബം സ്ത്രീധനമായി 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും ചോദിച്ചെന്നാണ് ആരോപണം. ഇതു കൊടുക്കാൻ സാധിക്കാതെ വന്നതോടെ വിവാഹം മുടങ്ങിയെന്നും ഇതിന്റെ മനോവിഷമത്തിൽ ഷഹാന ആത്മഹത്യ ചെയ്യുകയുമായിരുന്നെന്നാണ് കുടുംബം പറയുന്നത്. 

English Summary:

Shahana Suicide: PG Doctors' Association removed the accused official

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com