ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Mail This Article
×
കൊല്ലം∙ പാവുമ്പ അരമത്ത് മഠത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാജി ഭവനത്തിൽ ഷാജിയുടെയും ഷൈനിയുടെയും മകൻ നിജിൻ ഷാജി(22) ആണു മരിച്ചത്.
ശനിയാഴ്ച രാത്രി അരമത്ത് മഠം ജംഗ്ഷനിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. നിജിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർ ദിശയിൽ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. സംസ്കാര ശുശ്രൂഷ വ്യാഴം ഉച്ചയ്ക്ക് ഒരു മണിക്ക് വസതിയിൽ ആരംഭിച്ച് പാവുമ്പ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ. സഹോദരൻ: ഷിജിൻ ഷാജി
English Summary:
Youth dies in accident, Kollam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.