ADVERTISEMENT

കൊച്ചി∙ വിവാഹസൽക്കാരത്തിൽ പങ്കെടുത്തതിനു പിന്നാലെ ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ അതിഥിക്കു നഷ്ടപരിഹാരം നൽകാൻ എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ വിധി. ഭക്ഷ്യവിഷബാധയേറ്റ എക്സൈസ് ഉദ്യോഗസ്ഥൻ ഉന്മേഷിന് 40,000 രൂപ നഷ്ടപരിഹാരം നൽകാനാണു കോടതി വിധി. ഭക്ഷണം വിളമ്പിയ സെന്റ് മേരീസ് കേറ്ററിങ് ഉടമകളോടാണു നഷ്ടപരിഹാരം നൽകാൻ കോടതി ആവശ്യപ്പെട്ടത്. 

2019 മേയ് അഞ്ചിനാണു കോടതി വിധിക്ക് ആസ്പ‍ദമായ സംഭവം നടന്നത്. സുഹൃത്തിന്റെ മകന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തതായിരുന്നു ഉന്മേഷ്. ഭക്ഷണം കഴിച്ചതിനുശേഷം വയ്യാതായി. തുടർന്ന് ഉന്മേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

English Summary:

Court order to give compensation to guest who experienced food poison after having food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com