എന്റെ ഭാഗവും എപ്പോഴെങ്കിലും ആരെങ്കിലും കേൾക്കണം: ഡോ. റുവൈസ്

Mail This Article
തിരുവനന്തപുരം∙ തന്റെ ഭാഗവും എപ്പോഴെങ്കിലും കേൾക്കണമെന്ന് മെഡിക്കൽ കോളജ് വിദ്യാർഥിനി ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. റുവൈസ്. വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു റുവൈസിന്റെ പ്രതികരണം. റുവൈസിന് എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ‘എന്റെ ഭാഗവും എപ്പോഴെങ്കിലും ആരെങ്കിലും കേൾക്കണം’ എന്നായിരുന്നു റുവൈസിന്റെ മറുപടി. മറുപടിക്കു ശേഷം മുഖംപൊത്തിയാണ് റുവൈസ് പൊലീസ് വാഹനത്തിലേക്കു കയറിയത്.
ഡോ. റുവൈസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ടുള്ള റുവൈസിന്റെ പ്രവൃത്തിയെ ‘അപരിഷ്കൃതം’ എന്നാണ് പൊലീസിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. വിവാഹം കഴിക്കുന്നതിന് റുവൈസിന്റെ കുടുംബം ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഷഹ്ന ആത്മഹത്യ ചെയ്തത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.