കാസർകോട്ടും എറണാകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Mail This Article
കാസർകോട്/ എറണാകുളം∙ കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് അവധി.
എറണാകുളം ജില്ലയിൽ നവകേരള സദസ് നടക്കുന്ന എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശ്ശേരി മണ്ഡലങ്ങളിലെ സ്കൂളുകൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ഗതാഗത തിരക്ക് മൂലം കുട്ടികൾക്കുണ്ടാക്കുന്ന യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി നൽകുന്നത്. ഈ മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് മറ്റൊരു ദിവസം പ്രവർത്തി ദിനം ആയിരിക്കും.
ആലപ്പുഴ എഴുപുന്ന പഞ്ചായത്തിലെ സാന്തക്രൂസ് പബ്ലിക് സ്‌കൂളിലെ എല്‍.കെ.ജി, യു.കെ.ജി. വിഭാഗത്തിലെ കുട്ടികള്‍ക്ക് 21 ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. സ്‌കൂളിലെ എല്‍.കെ.ജി, യു.കെ.ജി. കുട്ടികള്‍ക്കു മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.