ADVERTISEMENT

ജറുസലം∙ ഗാസ മുനമ്പിൽ ഹമാസും ഇസ്രയേലി സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇന്ത്യൻ വംശജനായ സൈനികൻ കൊല്ലപ്പെട്ടു. ഇസ്രയേൽ നഗരമായ അഷ്ദോദില്‍ താമസിക്കുന്ന ഗിൽ ഡാനിയൽ എന്ന 34കാരനായ സൈനികനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മിലിട്ടറി സെമിത്തേരിയിൽ അദ്ദേഹത്തിന്റെ സംസ്കാരം നടത്തിയതായി ഇസ്രയേല്‍ സൈനികവൃത്തങ്ങൾ അറിയിച്ചു. 

ഗാസമുനമ്പിൽ ചൊവ്വാഴ്ചയുണ്ടായ വെടിവയ്പ്പിലാണ് ഗില്ലും മറ്റു രണ്ട് ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടത്. ‘ഈ യുദ്ധത്തിൽ ഇസ്രയേലിനു നിരവധി സൈനികരെ നഷ്ടമായി. ഇസ്രയേലിലെ മുഴുവൻ ജനങ്ങള്‍ക്കും വേണ്ടി ജീവൻ നഷ്ടമായ നിരവധി പേരുണ്ട്.  യോയലിന്റെയും മസാലിന്റെയും മകനും ഇസ്രയേൽ പ്രതിരോധ സേനയുടെ ഭാഗവുമായ ഗിൽ ഡാനിയേലിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.’–ഇന്ത്യൻ ജൂയിഷ് ഹെറിട്ടേജ് സെന്റർ വാർത്താകുറിപ്പിൽ അറിയിച്ചു. 

ഹീബ്രൂ സർവകലാശലയിൽ നിന്ന് സ്കൂൾ ഓഫ് ഫാർമസിയില്‍  ഗിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. ഒരുമാസം മുൻപായിരുന്നു ഗില്ലിന്റെ വിവാഹനിശ്ചയം. ഗാസയിൽ നടന്ന ആക്രമണത്തിൽ ഇതുവരെ 86 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. ഇതിൽ നാലുപേർ ഇന്ത്യൻ വംശജരാണ്.

English Summary:

Indian-origin Soldier Was killed In Gaza Strip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com