ADVERTISEMENT

ന്യൂഡൽഹി∙ കേരളത്തിലെ ട്രെയിൻയാത്രാ ദുരിതം പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കെ.മുരളീധരന്‍ എംപി.

ലോക്‌സഭയിൽ ശൂന്യവേളയിലാണ് കേരളത്തിലെ ട്രെയിൻയാത്രാ പ്രശ്നങ്ങൾ അദ്ദേഹം അവതരിപ്പിച്ചത്. പാസഞ്ചർ‌ അടക്കമുള്ള ട്രെയിനുകൾ ദീർഘനേരം  പിടിച്ചിടുന്നത് യാത്രക്കാരെ വലയ്‌ക്കുകയാണ്. പരശുറാം എക്‌സ്പ്രസില്‍ തിക്കിലും തിരക്കിലും രണ്ടു വിദ്യാർഥിനികൾ ബോധരഹിതരായ സംഭവവും എംപി ഉന്നയിച്ചു.

തിരക്ക് പരിഹരിക്കുന്നതിനായി കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ലഭ്യമാക്കണം.  ശബരിമലതീർഥാടനം, ഉത്സവകാലം എന്നിവ കണക്കിലെടുത്ത് സ്‌‍പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

English Summary:

K.Muraleedharan MP raises Kerala Train Journey Issues in Loksabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com