ADVERTISEMENT

കോഴിക്കോട്∙ കോഴിക്കോട് വിൽപ്പനയ്ക്കെത്തിച്ച ആനക്കൊമ്പുമായി അഞ്ചുപേരെ ഫോറസ്റ്റ് ഇന്റലിജൻസ് പിടികൂടി.  താമരശേരി സ്വദേശി ദ്വീപേഷ്, തിരുവണ്ണൂർ സ്വദേശി സലീം, മുഹമ്മദ് മുബീൻ, ജിജേഷ് എന്നിവരും പിന്നീട് നിലമ്പൂർ സ്വദേശിയുമാണ് പിടിയിലായത്. ഇവരിൽ നിന്ന് നാലുകോടി മൂല്യമുള്ള ആനക്കൊമ്പാണ് കണ്ടെത്തിയത്.

കോഴിക്കോട് ചെറുകുളം ഭാഗത്ത് നിന്നും ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലും കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ച് സ്റ്റാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് മൂന്ന് സ്‌കൂട്ടറും ആനക്കൊമ്പ് കടത്താനുപയോഗിച്ച കാറും പിടിച്ചെടുത്തു. പ്രതികളുടെ സഹായികളായ രണ്ടുപേർ ഒളിവിലാണ്. 

നിലമ്പൂർ കരുളായി റേഞ്ചിൽ നിന്നുള്ള കാട്ടാനയുടെ കൊമ്പാണ് ഇവർ വിൽപ്പനയ്‌ക്ക് എത്തിച്ചത്. നാലുകോടി വിലപറഞ്ഞതിന് ശേഷമാണ് ആനക്കൊമ്പ് കൊണ്ടുവന്നത്. ഫോറസ്റ്റ് ഇന്റലിജൻസിന്റെ സമീപകാലത്തെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാണിത്. രണ്ടുവർഷത്തെ പ്രയത്നത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്. 

ഒരുവർഷം മുൻപും രണ്ടുകോടി മൂല്യമുള്ള ആനക്കൊമ്പ് പിടിച്ചെടുത്തിരുന്നു. അന്ന് അട്ടപ്പാടിയിൽ തമിഴ്നാട്ടിലെ പൊലീസുകാരൻ ഊട്ടി കണ്ണന്റെ നേതൃത്വത്തിൽ വെടിവച്ച കൊമ്പാണ് പിടിച്ചെടുത്തത്. അന്ന് കോടതിയിൽ കീഴടങ്ങിയ ഊട്ടി കണ്ണൻ ഇപ്പോഴും കുറ്റം സമ്മതിച്ചിട്ടില്ല. 

English Summary:

Five arrested with Elephant Tusks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com