ADVERTISEMENT

കൊച്ചി∙ ട്വന്റി20 പാർട്ടിയും ആംആദ്മി പാർട്ടിയും വേർപിരിയുന്നു. ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബാണു പീപ്പിൾസ് വെൽഫയർ അലയൻസ് (PWA) എന്ന സഖ്യം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഒന്നരവർഷമായിട്ടും മുന്നണിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനോ ഒരു പൊതുമിനിമം പരിപാടി തയാറാക്കാനോ കഴിഞ്ഞിട്ടില്ലെന്നും ആയതിനാൽ പീപ്പിൾസ് വെൽഫയർ അലയൻസ് (PWA) എന്ന സഖ്യം തുടരുന്നതു രാഷ്ട്രീയമായും സംഘടനാപരമായും ട്വന്റി 20യ്ക്കു ഗുണകരമാകില്ലന്നു ബോധ്യപ്പെട്ടതിനാലാണു തീരുമാനമെന്നു സാബു എം.ജേക്കബ് പറഞ്ഞു. സഖ്യം പിരിയുന്നതു സംബന്ധിച്ച ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിന് ഔദ്യോഗിക അറിയിപ്പ് ഇമെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും സാബു എം.ജേക്കബ് പറഞ്ഞു.

കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണു കേരളം കടന്നുപോകുന്നത്. അഴിമതിയും ധൂർത്തും കുറ്റകൃത്യങ്ങളും വർഗീയതയും പെരുകിവരുന്നു. രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബികളുടെ കരാളഹസ്തങ്ങളിൽനിന്നു കേരളത്തെ വീണ്ടെടുക്കാനും മലയാളികളുടെ വികസനസ്വപ്നങ്ങളെ സാക്ഷാത്കരിക്കാനും ട്വന്റി20 ശക്തമായി പ്രവർത്തിക്കുമെന്നും സാബു എം.ജേക്കബ് പറഞ്ഞു. 2022 മേയ്‌ 15നാണു കിഴക്കമ്പലം കിറ്റെക്സ് ഗ്രൗണ്ടിൽ നടന്ന മഹാസമ്മേളനത്തിൽവച്ചു സാബു എം. ജേക്കബും അരവിന്ദ് കേജ്‌രിവാളും ചേർന്ന് പീപ്പിൾസ് വെൽഫയർ അലയൻസ് (PWA) എന്ന സഖ്യം കേരളത്തിൽ പ്രഖ്യാപിച്ചത്. 

English Summary:

No more alliance between aam Aadmi Party and Twenty 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com