ADVERTISEMENT

അങ്കമാലി∙ വിവാഹത്തിനു സ്ത്രീധനം ആവശ്യപ്പെട്ടാൽ താൻ പോടോ എന്നു പറയാനുള്ള കരുത്തു പെൺകുട്ടികൾ ആർജിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ മാറ്റം ആവശ്യമാണെന്നും അതിന്റെ കൂടെ നിയമപരമായ നടപടികള്‍ സ്വീകരിച്ചു മുന്നോട്ടു പോകാൻ പറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘‘സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂ എന്നുപറഞ്ഞാൽ താൻ പോടോ എന്നു പറയാനുള്ള കരുത്തിലേക്കു പെൺകുട്ടികൾ മാറണം. നമ്മുടെ പൊതുബോധമായി അതു മാറണം. സമൂഹത്തിന്റെ പിന്തുണ ആ തരത്തിലേക്ക് എത്തണം. രക്ഷിതാക്കൾ കുട്ടിക്കും പിന്തുണ നൽകണം. സ്ത്രീധനം ചോദിക്കാൻ പാടില്ലെന്ന ബോധം ചോദിക്കുന്ന ആൾക്ക് ഉണ്ടാകാൻ പറ്റുന്ന തരത്തിൽ സമൂഹത്തിന്റെ ഇടപെടൽ ഉണ്ടാവണം. ഇത്തരം കാര്യങ്ങളുടെ കൂടെ നിൽക്കാൻ പാടില്ലെന്ന തോന്നലിലേക്കു കുടുംബങ്ങളെയും എത്തിക്കാൻ കഴിയണം’’ – മുഖ്യമന്ത്രി പറഞ്ഞു‌.

English Summary:

Pinarayi Vijayan says how to respond if someone ask dowry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com