ADVERTISEMENT

തിരുവല്ല∙ തിരുവല്ലയിൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണെന്നു സ്ഥിരീകരിച്ചു പൊലീസ്. കുഞ്ഞിന്റെ അമ്മ മല്ലപ്പള്ളി സ്വദേശിനി നീതുവിനെ (21)  അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മുഖത്തേക്കു തുടർച്ചയായി വെള്ളം ഒഴിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു നീതു പൊലീസിന് മൊഴി നൽകി. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവിവാഹിതയായ നീതു ചുമത്രയിലെ താമസ സ്ഥലത്ത് പ്രസവിച്ചത്. കുഞ്ഞിന്റെ മൂക്കിൽ വെള്ളം കയറിയുണ്ടായ മരണമെന്നായിരുന്നു കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്.  തൃശൂർ സ്വദേശിയായ കാമുകന്റേതാണു കുട്ടിയെന്ന‌ു യുവതി മൊഴി നൽകിയിരുന്നു. 

English Summary:

Police arrested mother who killed her new born in Thiruvalla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com