മലപ്പുറത്ത് സ്കൂൾബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 25 വിദ്യാർഥികൾക്ക് പരുക്ക്
Mail This Article
×
മലപ്പുറം∙ മലപ്പുറത്ത് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് 25 ഓളം വിദ്യാർഥികൾക്ക് പരുക്കേറ്റു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
മരവട്ടം ഗ്രേസ് വാലി പബ്ലിക്ക് സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. പാങ്ങ് കടുങ്ങാമുടിയിൽവെച്ച് ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിന്റെ പരിസരത്തേക്ക് ചരിയുകയായിരുന്നു. ഉടനെ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയാണ് വിദ്യാർഥികളെ പുറത്തെത്തിച്ചത്. കുട്ടികൾക്ക് നിസാരപരുക്കുകളാണുള്ളത്.
English Summary:
School Bus Accident in Malappuram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.