അസമിലെ കുടിയേറ്റക്കാർക്ക് പൗരത്വം നൽകിയതിന്‍റെ വിവരം കൈമാറണം; കേന്ദ്രത്തോട് സുപ്രീം കോടതി

Mail This Article
ന്യൂഡൽഹി∙ 1971 ന് ശേഷം അസമിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും എത്തിയ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യൻ പൗരത്വം നൽകിയതിന്‍റെ വിവരങ്ങള്‍ നൽകാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.1955 ലെ പൗരത്വ നിയമത്തിലെ 6 എ (2) വകുപ്പ് പ്രകാരം പൗരത്വം ലഭിച്ചവരുടെ വിവരങ്ങളാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. പൗരത്വ നിയമത്തിലെ സെക്ഷൻ 6 എയുടെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെയാണ് പൗരത്വം ലഭിച്ചവരുടെ കണക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്.
ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റം തടയാന്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്നും കോടതി ആരാഞ്ഞു. അസം ഉടമ്പടിയുടെ പരിധിയിൽ വരുന്ന കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനെ സംബന്ധിച്ചാണ് പൗരത്വ നിയമത്തിലെ സെക്‌ഷൻ 6 എ പരാമര്‍ശിക്കുന്നത്. സെക്‌ഷൻ 6 എ പ്രകാരം 1966 ജനുവരി ഒന്നിനും 1971 മാർച്ച് 25 നും ഇടയിൽ ഇന്ത്യയിൽ പ്രവേശിച്ചവരും അസമിൽ താമസിക്കുന്നവരും പൗരന്മാരായി റജിസ്റ്റർ ചെയ്യാൻ അനുവദിക്കുമെന്നതാണ്. ഈ കേസിന്റെ ഫലം ദേശീയ പൗരത്വ റജിസ്റ്റർ പട്ടികയിൽ വലിയ സ്വാധീനുമുണ്ടാക്കും.