ADVERTISEMENT

ബിജ്നോർ∙ ഉത്തർപ്രദേശിൽ യുവാവിനെ വെടിവച്ചുകൊല്ലുകയും മൂന്ന് പേരെ പരുക്കേൽപ്പിക്കുകയും ചെയ്ത പ്രമുഖ ടെലിവിഷൻ നടൻ അറസ്റ്റിൽ. ടിവി ഷോകളിലെ പ്രമുഖ താരമായ ഭൂപീന്ദർ സിങ് ആണ് അറസ്റ്റിലായത്.

ഫാമിന് സമീപത്ത് മതിൽ കെട്ടുന്നതിന് യൂക്കാലി മരം വെട്ടുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉടലെടുത്തത്. ഭൂപീന്ദർ സിങ്ങിന്റെ ഫാമിനടുത്തായി ഗുർദീപ് സിങ്ങിന്റെ കൃഷിയിടമാണ്. ഭൂപീന്ദറും മൂന്നു സഹായികളും ചേർന്ന് ഗുർദീപിനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഭൂപീന്ദർ വെടിയുതിർത്തു. ഗുർദീപ് സിങ്ങിന്റെ മകൻ ഗോവിന്ദ് (22) ആണ് കൊല്ലപ്പെട്ടത്.

ഗുർദീപ്, ഇയാളുടെ ഭാര്യ ബീരോ ഭായ്, മറ്റൊരു മകൻ അമ്രിക് എന്നിവർക്ക് പരുക്കേറ്റു. ഭൂപീന്ദറിന്റെ കൂടെയുണ്ടായിരുന്ന ഗ്യാൻ സിങ്, ജീവൻ സിങ്, ഗുർജന്ദ് സിങ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

English Summary:

TV Actor Kills Man, Injures 3 In Uttar Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com