ADVERTISEMENT

കോഴിക്കോട്∙ നാദാപുരത്ത് യുവതിയുടെ ആത്മഹത്യ  ഗാർഹിക പീഡനം മൂലമെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിന(30) ആണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്.

ഭർതൃവീട്ടിൽ ഉമ്മയുടെയും സഹോദരിയുടെയും നിരന്തര പീഡനം സഹിക്ക വയ്യാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഷെബിനയെ രക്ഷിക്കാമായിരുന്നിട്ടും ഭർത്താവിന്റെ പിതാവും മറ്റുള്ളവരും അതിനു ശ്രമിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

അരൂരിലെ കുനിയിൽ പുളിയം വീട്ടിൽ അമ്മദ്– മറിയം ദമ്പതികളുടെ മകളാണ് ഷെബിന. മകൾ: ഹന. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

English Summary:

Woman commits suicide; Complaint against husband's relatives in Nadapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com