ADVERTISEMENT

ന്യൂഡൽഹി∙ സവാള കയറ്റുമതി മാർച്ച് വരെ നിരോധിച്ചു കേന്ദ്രസർക്കാർ. വിലക്കയറ്റ സാധ്യത കണക്കിലെടുത്താണു നിരോധനം. പ്രത്യേകം അപേക്ഷ സമർപ്പിക്കുന്ന രാജ്യങ്ങളിലേക്കു കയറ്റുമതി അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നാസിക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ സവാളയുടെ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതിനാൽ വിലക്കയറ്റത്തിനു സാധ്യതയുണ്ടെന്നാണു കണക്കാക്കുന്നത്. 

ഓഗസ്റ്റിൽ സവാള കയറ്റുമതിക്കു സർക്കാർ 40 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. 2023 ഡിസംബർ 31 വരെയാണു തീരുവ ഏർപ്പെടുത്തിയത്. ആഭ്യന്തര വിപണയിൽ സവാളയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനു വേണ്ടിയായിരുന്നു നടപടി. 

English Summary:

Export of Onions prohibited till March

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com