മുല്ലപ്പെരിയാറിന്റെ സുരക്ഷാ പരിശോധന; പുനഃസംഘടിപ്പിച്ച മേൽനോട്ട സമിതിയോടു നിർദേശിക്കണമെന്ന് കേരളം
Mail This Article
×
ന്യൂഡൽഹി∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്താൻ പുനഃസംഘടിപ്പിച്ച മേൽനോട്ട സമിതിയോടു നിർദേശിക്കണമെന്ന് കേരളം. രാജ്യാന്തര വിദഗ്ധർ അടങ്ങുന്ന സമിതിയാണ് പരിശോധന നടത്തേണ്ടതെന്നു വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.
നേരത്തെ, സ്വതന്ത്ര സമിതിയുടെ പരിശോധന വേണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇത് തമിഴ്നാടിന്റെ മേൽനോട്ടത്തിൽ നടത്താൻ സമിതി തീരുമാനിച്ചു. ഇതിനെതിരെ ഹർജിക്കാരനായ ജോ ജേക്കബ് സമർപ്പിച്ച ഹർജിയെ പിന്തുണച്ചാണ് കേരളത്തിന്റെ സത്യവാങ്മൂലം.
English Summary:
Kerala Advocates for International Expert Inspection of Mullaperiyar Dam in New Affidavit to Supreme Court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.