ADVERTISEMENT

ആലുവ∙ ആലുവയിൽ ഭക്ഷ്യവിഷബാധയെ തുടർന്നു 12 പേർ ചികിത്സ തേടി. ആലുവയിലെ പറവൂർ കവലയിലെ ബിരിയാണി മഹൽ ഹോട്ടലിൽനിന്ന് അൽഫാം കഴിച്ചവർക്കാണു ഭക്ഷ്യവിഷബാധയുണ്ടായത്. ഇന്നലെ രാത്രിയാണ് ഇവർ ഇവിടെനിന്നു ഭക്ഷണം കഴിച്ചത്.

രാവിലെ മുതൽ ഛർദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. തുടർന്നു ചികിത്സതേടി. ഒൻപതുപേർ ആലുവ ആരോഗ്യാലയം ആശുപത്രിയിലും ഒരാൾ പറവൂർ ഡോൺബോസ്കോ ആശുപത്രിയിലും രണ്ടുപേർ ആലുവ നജാത്തിലും ചികിത്സയിലാണ്.

English Summary:

Many people experienced food poison after having Alfahm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com