മുസ്‍ലിം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.മൊയ്തു അന്തരിച്ചു
Mail This Article
കാഞ്ഞിരപ്പുഴ (പാലക്കാട്)∙ മുസ്‍ലിം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് കാഞ്ഞിരപ്പുഴ കിഴക്കേപള്ളത്ത് വീട്ടിൽ കെ.പി.മൊയ്തു (79) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പൊറ്റശ്ശേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
എംഎസ്എഫ് പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനത്തിൽ തുടക്കം കുറിച്ച കെ.പി.മൊയ്തു പതിനേഴാമത്തെ വയസ്സിൽ കാഞ്ഞിരപ്പുഴ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായി. കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ മുസ്‍ലിം ലീഗിനെ കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചു. 1980-1987, 2001-2005, ഗ്രാമ പ്പഞ്ചായത്ത് വൈസ് പ്രസിഡന്റായും 2005-2010 കാലത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.
2015-2017ൽ ഒന്നര വർഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മിക്ക വികസന പ്രവർത്തനങ്ങളിലും ഇടപ്പെടു. എസ്ടിയു മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടായി രാഷ്ട്രീയ–മത–സാമൂഹിക രംഗത്തെ പ്രവർത്തിക്കുന്ന വ്യക്തിയായിരുന്നു. ഭാര്യ: അലീമ. മക്കൾ. മുസ്തഫ, സിദ്ധിഖ്, ഫവാസ്, ഫാറൂക്ക്, അലി.