ADVERTISEMENT

ലക്നൗ∙ ഉത്തർപ്രദേശിലെ അലിഗഡിൽ പാസ്‌പോർട്ട് വെരിഫിക്കേഷനായി പൊലീസ് സ്‌റ്റേഷനിലെത്തിയ യുവതിയ്ക്ക് അബദ്ധത്തിൽ വെടിയേറ്റു. സബ് ഇൻസ്‌പെക്ടർ മനോജ് ശർമയുടെ കൈയിലുണ്ടായിരുന്ന പിസ്റ്റളിൽ നിന്നാണ് അബദ്ധത്തിൽ തലയ്ക്ക് വെടിയേറ്റത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 

ദൃശ്യങ്ങളിൽ യുവതി പൊലീസ് സ്‌റ്റേഷനിൽ കയറി നിൽക്കുന്നതു കാണാം. കുറച്ച് സമയത്തിന് ശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥൻ വന്ന് സബ് ഇൻസ്പെക്ടർക്ക് പിസ്റ്റൾ നൽകി. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ യുവതിയുടെ തലയ്ക്ക് വെടിയേൽക്കുകയായിരുന്നു. 

വെടിയേറ്റു നിലത്തുവീണ യുവതിയെ ഉടൻ ജെഎൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

English Summary:

UP woman mistakenly shot in head by cop inside police station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com