ADVERTISEMENT

ബെംഗളൂരു∙ മുതിർന്ന നേതാവ് സി.കെ.നാണുവിനെ ജെഡിഎസ്സിൽനിന്നും പുറത്താക്കിയതായി പാർട്ടി ദേശീയ പ്രസിഡന്റ് എച്ച്.ഡി.ദേവെഗൗഡ. ജെഡിഎസ് ദേശീയ വൈസ് പ്രസിഡന്റ് സി.കെ.നാണു സമാന്തരയോഗം വിളിച്ചതാണു ദേവെഗൗയെ ചൊടിപ്പിച്ചത്. യോഗം പാർട്ടി ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും യോഗത്തിനു ദേശീയ നേതൃത്വത്തിന്റെ അംഗീകാരമില്ലെന്നും ദേവെഗൗഡ പറഞ്ഞു. കർണാടക ജെഡിഎസ് അധ്യക്ഷനായ സി.എം.ഇബ്രാഹിമിനെ നേരത്തെ ദേവെഗൗഡ പുറത്താക്കിയിരുന്നു. 

സി.കെ. നാണുവും സി.എം. ഇബ്രാഹിമും ചേർന്നു ജെഡിഎസ്സിൽ തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ ഈ യോഗം പാര്‍ട്ടി വിരുദ്ധമാണെന്നും യോഗത്തിനു ദേശീയ നേതൃത്വത്തിന്‍റെ അംഗീകാരമില്ലെന്നും ദേവെഗൗഡ പറഞ്ഞു. 

English Summary:

C K Nanu was expelled from JDS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com