ADVERTISEMENT

കുഴൽമന്ദം (പാലക്കാട്)∙ പാലക്കാട് കുഴൽമന്ദത്ത് കാർ കത്തിയമർന്നു. ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പുക ഉയരുന്നതുകണ്ട് നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻദുരന്തം ഒഴിവായി. അങ്കമാലി മാണിക്യംമംഗലം സ്വദേശി സജീവും കുടുംബവുമാണ് വൻഅപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

സജീവും കുടുംബവും ബെംഗലൂരുവിൽ നിന്ന് നാട്ടിലേക്കു വരികയായിരുന്നു. പുലർച്ചെ മൂന്നരയോടെ കുഴൽമന്ദം പൊലീസ് സ്റ്റേഷനു സമീപത്തായിരുന്നു സംഭവം. കാറിന്റെ മുന്‍ഭാഗത്തുനിന്ന് ചെറുതായി പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സജീവ് കാര്‍ നിര്‍ത്തി. തുടര്‍ന്ന് എല്ലാവരെയും പുറത്തിറക്കി. നോക്കിനില്‍ക്കുന്നതിനിടെ കാറില്‍ തീപടര്‍ന്ന് പൂര്‍ണമായും കത്തിയമരുകയായിരുന്നു.

English Summary:

Car Fire At Palakakd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com