ADVERTISEMENT

നെടുങ്കണ്ടം∙ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ പരിഹസിച്ചും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തിയും മുതിർന്ന സിപിഎം നേതാവ് എം.എം.മണി. വി.ഡി.സതീശൻ കേരളത്തിന്റെ ശാപമെന്നായിരുന്നു നെടുങ്കണ്ടത്ത് എം.എം.മണി പറഞ്ഞത്. എന്നാൽ രമേശ് ചെന്നിത്തല മാന്യനായ പ്രതിപക്ഷ നേതാവായിരുന്നെന്നും മണി അഭിപ്രായപ്പെട്ടു.

പ്രതിപക്ഷനേതാവിന്റെ ചിന്നക്കനാൽ സന്ദർശനത്തോടു പ്രതികരിക്കവേയാണു സതീശനെതിരെ മണി കടുത്ത വാക്കുകൾ ഉയർത്തിയത്. വി.ഡി.സതീശന് ഇടുക്കിയിലെ ഭൂപ്രശ്നങ്ങളെക്കുറിച്ചു യാതൊരു വിവരവുമില്ല. വിവരക്കേട് മാത്രമേ അദ്ദേഹം പറയൂ.  ഇടുക്കിയിലെ ജനതയെ ഏറ്റവും അധികം ദ്രോഹിച്ചത് സതീശനും അദ്ദേഹത്തിന്റെ നേതാക്കന്മാരുമാണെന്നും മണി പറഞ്ഞു.

അതേസമയം, രമേശ് ചെന്നിത്തല മാന്യനായ പ്രതിപക്ഷനേതാവായിരുന്നെന്നു മണി പറഞ്ഞ‌ു. മാന്യമായാണു ചെന്നിത്തല കാര്യങ്ങൾ‌ കൈകാര്യം ചെയ്തിരുന്നതെന്നായിരുന്നു മണിയുടെ നിലപാട്.

English Summary:

M M Mani mock V D Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com