ആഗോളനേതാക്കളുടെ റേറ്റിങ്ങില്‍ പ്രധാനമന്ത്രി മോദി വീണ്ടും മുന്നില്‍; 76 ശതമാനം അംഗീകാരം
Mail This Article
ന്യൂഡല്‍ഹി∙ ജനസ്വാധീനമുള്ള ആഗോളനേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണിങ് കണ്‍സള്‍ട്ട് എന്ന സ്ഥാപനത്തിന്റെ 'ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ് ട്രാക്കര്‍' സര്‍വേയില്‍ 76 ശതമാനം റേറ്റിങ്ങുമായാണ് മോദി ഒന്നാമതെത്തിയത്. ഇന്ത്യയില്‍ 76 ശതമാനം പേര്‍ മോദിയുടെ നേതൃത്വം അംഗീകരിക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 18 ശതമാനം പേര്‍ മോദിയെ അംഗീകരിക്കുന്നില്ല. ആറ് ശതമാനം ആളുകള്‍ ഒരു തരത്തിലുള്ള അഭിപ്രായവും രേഖപ്പെടുത്തിയിട്ടില്ല.
പട്ടികയില്‍ രണ്ടാമതെത്തിയ മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡ്രെസ് മാനുവല്‍ ലോപസ് ഒബ്രഡോറിന് സ്വന്തം രാജ്യത്ത് 66 ശതമാനം മാത്രമാണ് അംഗീകാരമുള്ളണത്. സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ് ആലൈന്‍ ബെര്‍സെറ്റ് 58 ശതമാനം റേറ്റിങ്ങുമായി മൂന്നാമതെത്തി.
യുഎസ് പ്രസിഡന്റ് ജോ ബൈഡന് 37 ശതമാനം മാത്രം അംഗീകാരമാണുള്ളത്. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ (31 ശതമാനം), യുകെ പ്രധാനമന്ത്രി ഋഷി സുനക് (25 ശതമാനം), ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ (24) തുടങ്ങിയവരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍വിജയം നേടിയതിനു പിന്നാലെയാണ് മോദിയുടെ റേറ്റിങ് ചൂണ്ടിക്കാട്ടി സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.