എം.വി.ഗോവിന്ദനെതിരായ പരാമർശം: സ്വപ്ന സുരേഷിന് ഹൈക്കോടതിയിൽ തിരിച്ചടി, ഹർജി തള്ളി

Mail This Article
കൊച്ചി∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരായ പരാമർശത്തിൽ സ്വപ്ന സുരേഷിന് കോടതിയിൽ തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നു സ്വപ്ന സുരേഷിന് ഹൈക്കോടതി നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാകില്ലെന്നും കോടതി പറഞ്ഞു.
നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയെന്ന കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതിയിൽനിന്ന് പിന്മാറാൻ എം.വി. ഗോവിന്ദൻ സ്വാധീനിക്കാൻ ശ്രമിച്ചെന്നായിരുന്നു ഫെയ്സ്ബുക്ക് ലൈവിലൂടെ സ്വപ്ന ആരോപിച്ചത്. പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് പിന്മാറിയാല്‍ 30 കോടി രൂപ നല്‍കാമെന്നു ബെംഗളൂരുവിലെ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ള മുഖേന എം.വി.ഗോവിന്ദന്‍ അറിയിച്ചുവെന്നായിരുന്നു ആരോപണം. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നൽകിയ പരാതിയിൽ സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂർ തളിപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു