ADVERTISEMENT

ന്യൂഡൽഹി∙ ഉത്തർപ്രദേശിൽ ഹൽദി ആഘോഷത്തിനിടയിലേക്ക് മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. ഒരു കുട്ടിയും അഞ്ചു സത്രീകളുമാണ് മരിച്ചത്. ഉത്തർപ്രദേശിലെ മൗ ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. സംഭവത്തിൽ 23 പേർക്ക് പരുക്കേറ്റു. 

അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹൽദി ആഘോഷത്തിന്റെ ഭാഗമായി  നടത്തിയ ഘോഷയാത്രയിലായിരുന്നു അപകടം. ചെണ്ടമേളങ്ങൾക്ക് പിന്നാലെ നീങ്ങിയ വനിതകൾക്കുമേലെയാണ് മതിൽ ഇടിഞ്ഞത്. നിരവധി വീടുകൾ നിറഞ്ഞ ചെറിയപ്രദേശത്തായിരുന്നു അപകടം. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. 

English Summary:

Wall Falls On Procession In UP; 6 Women, Child Dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com