ADVERTISEMENT

കോട്ടയം∙ കാനം രാജേന്ദ്രൻ അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല മുതിർന്ന നേതാവ് ബിനോയ് വിശ്വത്തിന്. പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജയുടെ അധ്യക്ഷതയിൽ കോട്ടയത്തു ചേർന്ന സിപിഐ എക്സിക്യൂട്ടീവിലാണ് തീരുമാനം. യോഗം ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തത്. ഇതിന്റെ തുടർച്ചയായുള്ള നടപടിക്രമങ്ങളിലൂടെ അടുത്ത ഘട്ടങ്ങളിലേക്കു കടക്കുമെന്ന് ഡി.രാജ വ്യക്തമാക്കി.

ചികിത്സയ്‌ക്കായി അവധിയെടുക്കുന്ന ഘട്ടത്തിൽ കേന്ദ്ര സെക്രട്ടറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിനു താൽക്കാലിക ചുമതല കൈമാറാൻ കാനം നിർദേശിച്ചിരുന്നു. ഈ മാസം 16, 17 തീയതികളിൽ ചേരുന്ന ദേശീയ നിർവാഹകസമിതി യോഗം ഇക്കാര്യം ചർച്ച ചെയ്യാനിരിക്കെയായിരുന്നു കാനത്തിന്റെ വിടവാങ്ങൽ.

സിപിഐ എക്സിക്യൂട്ടീവ് യോഗം കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ചു. കേന്ദ്ര സെക്രട്ടേറിയറ്റിൽ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ അംഗമാണ് ബിനോയ് വിശ്വം. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വം നിർവഹിക്കുമെന്നും ബാക്കി തീരുമാനം സംസ്ഥാന കൗൺസിൽ കൈക്കൊള്ളുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

English Summary:

Binoy Vishwam has the charge of CPI State Secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com