ADVERTISEMENT

ചെന്നൈ ∙ മുകൾ നിലയിലേക്കുള്ള സാധനസാമഗ്രികൾ എത്തിക്കാനുള്ള ലോഡിങ് ലിഫ്റ്റ് തലയിൽ പതിച്ച് യുവാവ് മരിച്ചു. തുറൈപ്പാക്കം സ്വദേശി ശ്രീനാഥ് (23) ആണു മരിച്ചത്. നാലു മാസത്തോളമായി ഓൺലൈൻ ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരനാണു ശ്രീനാഥ്. 

ജോലിക്കിടെ, മുകൾനിലയിൽ നിന്ന് എത്തിക്കേണ്ട ബിൽ വാങ്ങാനായി താഴെ കാത്തുനിൽക്കവേയാണ് ലിഫ്റ്റ് തലയിൽ പതിച്ചത്. സഹപ്രവർത്തകൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

തുറൈപ്പാക്കം പൊലീസ് കേസെടുത്തു. ലിഫ്റ്റ് പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

English Summary:

A young man died after the lift fell on his head

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com