2018ൽ 14.5 കോടിയുടെ സ്വത്ത്, 2023ൽ 14.64 കോടി; വ്യാജ സത്യവാങ്മൂലമെന്ന് പരാതി, നോട്ടിസ്
Mail This Article
ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജ സത്യവാങ്മൂലം സർപ്പിച്ചെന്ന കേസിൽ കലബുറഗി നോർത്ത് കോൺഗ്രസ് എംഎൽഎ ഖനീസ് ഫാത്തിമയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. 4 ആഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ജസ്റ്റിസ് എം.പൂനച്ചയുടെ വിധിയിൽ പറയുന്നു.
ബാങ്ക് നിക്ഷേപം സംബന്ധിച്ച് വ്യാജ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് ഇവർക്കെതിരെ ജനതാദൾ (യു) സ്ഥാർഥിയായി മത്സരിച്ച ശരണബാസപ്പയാണ് ഹർജി നൽകിയത്. ബാങ്ക് അക്കൗണ്ടിലെ നിക്ഷേപം സംബന്ധിച്ച തെറ്റായ വിവരങ്ങൾ നൽകിയ ഖനീസിന്റെ വിജയം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 2018ൽ മത്സരിച്ചപ്പോൾ 14.5 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നാണ് ഖനീസ് സത്യവാങ്മൂലത്തിൽ നൽകിയിരുന്നത്.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ 14.64 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5 വർഷത്തിനിടെ വീട് വാങ്ങിയതുൾപ്പെടെയുള്ള വിവരങ്ങൾ നൽകിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.