ADVERTISEMENT

പൈനാവ്∙ ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിനു പരുക്ക്. സത്രം സ്വദേശി കൃഷ്ണൻകുട്ടിക്കാണു (42) പരുക്കേറ്റത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിനുള്ളിൽ പോയ കൃഷ്ണൻകുട്ടിയെ കരടി ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണു സംഭവം.

ഒപ്പം ഉണ്ടായിരുന്ന മകൻ ബഹളംവച്ചതോടെ കരടി കാട്ടിലേക്ക്  ഓടിമറയുകയായിരുന്നു. തുടർന്നു പരുക്കേറ്റ കൃഷ്ണൻ കുട്ടി 12 കിലോമീറ്റർ ദൂരം നടന്നു  സീതകുളത്ത് എത്തി. ഇവിടെനിന്നാണ് ആംബുലൻസിൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കൈക്കും കാലിനുമാണ് പരുക്കേറ്റത്.  

English Summary:

Man was attacked in idukki by a Bear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com