ADVERTISEMENT

കൊച്ചി∙ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. അടുത്ത തവണയും എൽഡിഎഫ് തുടർഭരണം നേടുമെന്നും എന്നാൽ പ്രതിപക്ഷനേതാവിന്റെ സ്ഥാനത്തു വി.ഡി.സതീശൻ ഉണ്ടാവില്ലെന്നുമായിരുന്നു റിയാസിന്റെ പ്രതികരണം. 

‘‘മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ആക്ഷേപിച്ച്, സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം പ്രതിപക്ഷ നേതാവ് നടത്തുന്നു. സതീശനോട് ഒന്നു മാത്രമേ പറയുവാനുള്ളു. സർക്കാർ കാലാവധി പൂർത്തീകരിക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫിന്റെ തുടർഭരണം കേരളത്തിലുണ്ടാകും. അപ്പോൾ പ്രതിപക്ഷ നേതാവിന്റെ കസേരയിൽ സതീശൻ ആയിരിക്കില്ല. കോൺഗ്രസ് വേറെയാളെ തിരഞ്ഞെടുത്തുകൊള്ളും.’’ – റിയാസ് പറഞ്ഞു. 

‘‘2016 ലെ തിരഞ്ഞെടുപ്പിൽ ചെസ്റ്റ് നമ്പർ 1 വന്നു, രമേശ് ചെന്നിത്തല. 2021 ലെ തിരഞ്ഞെടുപ്പിൽ ചെസ്റ്റ് നമ്പർ 2 വന്നു, വി.ഡി. സതീശൻ. 2026 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന്റെ ഭരണം മൂന്നാം തവണയും ഉണ്ടാകുമ്പോൾ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി ചെസ്റ്റ് നമ്പർ മൂന്നിനെ കോൺഗ്രസ് പാർട്ടിക്ക് തിരഞ്ഞെടുക്കേണ്ടി വരും’’– റിയാസ് പറഞ്ഞു. 

English Summary:

Muhammad Riyas criticised V D Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com